Tuesday, 18 January 2011

സ്വതന്ത്ര സിനിമ സംരംഭം

ഒരുകാലത്ത് കേരളത്തിലെ കലാലയങ്ങളില്‍ നാടകവും നാടകചര്‍ച്ചകളും സജീവമായിരുന്നു.എന്നാല്‍ ക്യാമ്പസ് സിനിമ എന്ന ആശയം ഉയര്‍ന്നു വന്നതോടെ നാടകങ്ങള്‍ താഴേക്ക്‌ പോവുകയും ക്യാമ്പസ് സിനിമകളുടെ ഒരു തള്ളിക്കയറ്റം ഉണ്ടാവുകയും ചെയ്തു.മുഴുവന്‍ കലാലയങ്ങളിലും ഫിലിം ക്ലബ്ബുകള്‍ സജീവമാവുകയും ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു തുടങ്ങി.സഹൃദയരായ അധ്യാപകരും കൂടെ കൂടി. അങ്ങനെ ഒരു ഹ്ര്വസചിത്രം എടുക്കണമെന്ന തീരുമാനത്തില്‍ കോട്ടയം സി എം എസ് കോളജില്‍ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ രൂപികരിച്ച "ഫോക്കസ് ഇന്‍ ഡിപ്പെന്‍ഡന്‍റെ" എന്ന കൂട്ടായ്മയില്‍ നിര്‍മിച്ച ഹ്രസ്വചിത്രമാണ്‌ "ഹൂ ആം ഐ" കൃത്യമായ ലക്ഷ്യത്തോടെ തന്‍റെ എഴുത്തിനെ സമീപിക്കുന്ന എഴുത്തുകാന്‍റെ സംഘര്‍ഷപരമായ സമീപനങ്ങളെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ സിനിമ ചര്‍ച്ച ചെയ്യുന്നു.തന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വ്യക്തിതം നഷ്ടപെടുമെന്നു തോന്നുന്ന നിമിഷം സ്വന്തം പേന തച്ചുടക്കുന്ന അവന്‍ തന്‍റെ സത്വവുമായി യുദ്ധം ചെയ്യുന്നു

അധ്യാപകരും സുഹൃത്തുക്കളും പിരിവെടുത്തു സമാഹരി ച്ച പണം ഉപയോഗിച്ചാണ്‌ ചിത്രം നിര്‍മ്മിച്ചത്‌.പ്രമുഖ നാടക കലാകാരനായ രമേശ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.ആശയം- ജയ്സണ്‍.ക്യാമറ,എഡിറ്റിംഗ്- സുനില്‍.അരുണ്‍,പെരസ്,അനൂപ്‌,മഹേഷ്‌ എന്നിവരും സഹകരിച്ചു.

No comments:

Post a Comment